KOYILANDY DIARY

The Perfect News Portal

മത്സരങ്ങള്‍ വൈകി പ്രതിഷേധം ശക്തം

കൊയിലാണ്ടി > കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കത്തിലേ പ്രതിഷേധം വിവിധ പാനലിലെ ജഡ്ജസ്മാര്‍ എത്താന്‍ വൈകിയത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പ്രതിഷേധിച്ചിട്ട് ഒരു ഫലവും ഇല്ലാതായി രാവിലെ 10 മണിക്ക് ആരംഭിക്കേണ്ട വിവിധ മത്സരങ്ങള്‍ വൈകീട്ടും നടക്കാത്ത സ്ഥതിയലാണുളളത്. രാവിലെ 9 മണിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ജഡ്ജ്മാര്‍ എത്തിചേര്‍ന്നത് ഉച്ചക്ക് 12 മണിയോട്കൂടിയാണ്. അതോടുകൂടി പരിപാടി ആകെ താളം തെറ്റുകയായിരുന്നു. ചില മത്സരത്തിന് ഒന്നില്‍ കൂടുതല്‍ ജഡ്ജുമാര്‍ വേണമെന്നിരിക്കെ ഓരാളെ മാത്രം പരിമിതപ്പെടുത്തിയത് വീണ്ടും പ്രശ്‌നങ്ങള്‍ക്ക് കാരണമായി. അതോടുകൂടി രക്ഷിതാക്കളും, എസ്. എഫ്. ഐ. പ്രവര്‍ത്തകരും ഡി. ഡി.ക്ക് മുമ്പില്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. വൈകീട്ട് 4 മണിക്ക് നടക്കേണ്ട കഥകളി മത്സരം രാത്രി 11 മണിയായിട്ടും പൂര്‍ത്തിയാക്കാനായില്ല.