KOYILANDY DIARY

The Perfect News Portal

റവന്യൂ ജില്ലാ കലോത്സവം പാചകപുര സജീവം

കൊയിലാണ്ടി > കോഴിക്കോട് ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞതോടുകൂടി പാചകപുര സജീവമായി ഇന്നലെ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ പാലുകാച്ചല്‍ ചടങ്ങ് നടക്കുകയുണ്ടായി തുടര്‍ന്ന് വിഭവങ്ങള്‍ തല്ലാറാക്കാനുള്ള ഓരുക്കത്തിലായിരുന്നു സംഘാടകസമിതിയും ജീവനക്കാരും. കൊയിലാണ്ടി സ്റ്റേഡിയത്തിലാണ് പാചകപുര തയ്യാറാക്കിയിട്ടുള്ളത്. എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും പാചകപുരയില്‍ തയ്യാറാക്കിയിട്ടുണ്ട്. 1000 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന പന്തലിനായിരുന്നു സംഘാടകസമിതി ആലോചിച്ചതെങ്കിലും 670 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. സൗകര്യ വര്‍ദ്ധിപ്പിക്കാനുള്ള ഓരുക്കത്തിലാണ് സംഘാടകസമിതി. പരാതികളില്ലാത്ത നല്ല സ്വാദിഷ്ടമായ ഭക്ഷണമാണ് ആദ്യദിവസം വിളമ്പിയത്. ആയഞ്ചേരി സ്വദേശി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് ഭക്ഷണമൊരുക്കുന്നത്. ഉദ്ഘാടന ദിവസമായ ഇന്ന് പ്രാതല്‍, ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം എന്നിവ സമയബന്ധിതമായി കൊടുക്കുവാന്‍ സാധിച്ചു. ഉച്ച ഭക്,ണത്തിന് സാമ്പാര്‍, മോര്കറി, അച്ചാര്‍, ഉപ്പേരി, പച്ചടി, പായസം, എന്നിവ ചേര്‍ന്നപ്പേള്‍ വിഭവം ഉഷാറായി. രാത്രിയിലും രണ്ടായിരം പേര്‍ക്കാണ് ഭക്ഷണം ഒരുക്കുന്നത്. രണ്ടാംദിവസം പ്രാതലിന് ഇഡ്ഡിലിയും സാമ്പാറുമാണ് വിളമ്പുക. ഉച്ചക്ക് 7000 പേര്‍ക്ക് ഭക്ഷണമൊരുക്കും. രാത്രി രണ്ടായിരം പേര്‍ക്കാണ് ഭക്ഷണം വിളമ്പുക. ഭക്ഷണം വിളമ്പാന്‍ അധ്യാപകരും, എന്‍. എസ്. എസ്, എന്‍.സി.സി. വളണ്ടിയര്‍മാരും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ഭക്ഷണം വിളമ്പുക.ഭക്,ണ കമ്മിറ്റിയുടെ ചെയര്‍മാന്‍ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. സുന്ദരനും ബൈജു സി. കണ്‍വീനറുമാണ്.യു. രാജീവന്‍മാസ്റ്റര്‍