KOYILANDY DIARY.COM

The Perfect News Portal

റവന്യൂജില്ലാ കലോത്സവത്തിന് പ്രൗഢ തുടക്കം

കൊയിലാണ്ടി > കോഴിക്കോട് റവന്യൂ ജില്ലാ കലോത്സത്തിന് ഔപചാരിക തുടക്കമായി. രാവിലെ ബോയ്‌സ് ഹൈസ്‌കൂള്‍ അംഗണത്തില്‍ നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി കെ. ദാസന്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ അദ്ധ്യക്ഷതവഹിച്ചു. സി.കെ. നാണു എം. എല്‍.എ. ഉപഹാരസമര്‍പ്പണവും ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഭദ്രദീപവും കൊളുത്തി. ചടങ്ങില്‍ മുന്‍ എം. എല്‍. എ. പി. വിശ്വന്‍ മാസ്റ്റര്‍്, അരിക്കുളം പഞ്ചായത്ത് പരസിഡണ്ട് സി. രാധ, മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പടടേരി, ചെങ്ങേട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍, കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ. പത്മിനി, കൗണ്‍സിലര്‍മാരായ യു. രാജീവന്‍മാസ്റ്റര്‍, വി. പി. ഇബ്രാഹിംകുട്ടി, കെ. വി. സുരേഷ്, ഇ. കെ. സുരേഷ് കുമാര്‍, ജി.വി.എച്ച്. എസ്.എസ്. പ്രിന്‍സിപ്പള്‍ പി. വത്സല, ടി. വി. ദാമോദരന്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. കോഴിക്കോട് ഡി. ഡി. ഇ. ഗിരീഷ് ചോലയില്‍ സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ കെ. പി. അബ്ദുള്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!