KOYILANDY DIARY

The Perfect News Portal

ബുക്കിംഗില്‍ അമ്പതിനായിരം തികച്ച്‌ ടിയാഗോ മുന്നേറുന്നു..

ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാവായ ടാറ്റ മോട്ടേഴ്സ് അടുത്തിടെ വിപണിയിലെത്തിച്ച പുത്തന്‍ ഹാച്ച്‌ബാക്ക് ടിയാഗോ മികച്ച വില്പന കാഴ്ചവെച്ച്‌ മുന്നേറുന്നു. ഏപ്രില്‍ മാസം പുറത്തിറങ്ങിയ ടിയാഗോയുടെ ബുക്കിംഗ് 50,000യൂണിറ്റുകള്‍ പിന്നിട്ടുവെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്.

ബുക്കിംഗില്‍ അമ്ബതിനായിരം തികച്ച്‌ ടിയാഗോ മുന്നേറുന്നു..

മികച്ച സ്വീകാര്യതയാണ് വിപണിയില്‍ നിന്നും ടിയാഗോയ്ക്ക് ലഭിച്ചത് എന്നാണ് ഈ വര്‍ദ്ധിച്ചുവരുന്ന ബുക്കിംഗുകള്‍ വ്യക്തമാക്കുന്നത്. ബുക്കിംഗ് ക്രമാധീതമായി വര്‍ധിച്ചപ്പോള്‍ ചില വേരിയന്റുകളുടെ വെയിറ്റിംഗ് പിരീഡ് ഏതാണ്ട് നാലു മാസമാക്കി ഉയര്‍ത്തിയിട്ടുമുണ്ട്.

Advertisements

വിപണിയിലെത്തിച്ച്‌ ആദ്യമാസം തന്നെ ടിയാഗോയുടെ 3,022 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്ബനിക്ക് സാധിച്ചു. തുടര്‍ന്ന് ഓരോ മാസവും വില്പനയില്‍ വന്‍ കുതിച്ചുകയറ്റമാണ് ടിയാഗോ കാഴ്ചവെച്ചത്.

കഴിഞ്ഞമാസത്തെ കണക്ക് പ്രകാരം 4,557 യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്. ഇപ്പോള്‍ ബുക്കിംഗ് അമ്ബതനായിരം പിന്നിട്ടതോടെ ടിയാഗോയ്ക്കുള്ള കാത്തിരിപ്പു സമയവും വര്‍ധിച്ചിരിക്കുന്നു.

ഡീസല്‍, പെട്രോള്‍ വേരിയന്റുകളില്‍ ലഭ്യമാക്കിയിട്ടുള്ള ടിയാഗോയുടെ പെട്രോള്‍ വേരിയന്റിനാണ് ആവശ്യക്കാര്‍ ഏറെയും.

6000 ആര്‍പിഎമ്മില്‍ 83 ബിഎച്ച്‌പി കരുത്തും 3500 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമുള്ളതാണ് ടിയാഗോയുടെ 1.2 ലിറ്റര്‍ റിവോട്രേണ്‍ പെട്രോള്‍ എന്‍ജിന്‍.

അതേസമയം 4000 ആര്‍പിഎമ്മില്‍ 67 ബിഎച്ച്‌പി കരുത്തും 1800-3000 ആര്‍പിഎമ്മില്‍ 140 എന്‍എം ടോര്‍ക്കുമാണ് 1.5 ലിറ്റര്‍ റിവോടോര്‍ക്ക് ഡീസല്‍ എന്‍ജിന്‍ ഉല്പാദിപ്പിക്കുന്നത്.

രണ്ട് എന്‍ജിനുകളിലും 5 സ്പീഡ് മാനുവല്‍ ഗീയര്‍ബോക്സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഉടന്‍ തന്നെ എഎംടി ഉള്‍പ്പെടുത്തിയ ടിയാഗോ സ്പോര്‍ട് എന്ന പേരില്‍ കരുത്തുറ്റൊരു പതിപ്പിനെ കൂടി പുറത്തിറക്കുമെന്നുള്ള വിവരമാണ് കമ്ബനിയിപ്പോള്‍ നല്‍കിയിരിക്കുന്നത്.

പെട്രോള്‍-ഡീസല്‍ പതിപ്പുകളില്‍ അഞ്ച് വേരന്റുകളാണ് ടിയാഗോയ്ക്കുള്ളത്. അതില്‍ പെട്രോള്‍ പതിപ്പിന് 3.20-4.81 ലക്ഷവും ഡീസലിന് 3.94-5.60ലക്ഷവുമാണ് ദില്ലി എക്സ്ഷോറൂം വില.

ഉത്സവക്കാലത്തോടനുബന്ധിച്ച്‌ വില്പനയില്‍ ഇനിയും വര്‍ധനവ് ഉണ്ടായേക്കാമെന്നാണ് കമ്ബനിയുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *