KOYILANDY DIARY

The Perfect News Portal

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് ജേതാവായ റൂബി റായുടെ ഉത്തരക്കടലാസിലുണ്ടായിരുന്നത് ചലച്ചിത്രങ്ങളുടെയും കവികളുടെയും പേരുകള്‍

ബിഹാറിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് ജേതാവായ റൂബി റായുടെ ഉത്തരക്കടലാസിലുണ്ടായിരുന്നത് ചലച്ചിത്രങ്ങളുടെയും കവികളുടെയും പേരുകളെന്ന് പൊലീസ്. ഒരു ഉത്തരക്കടലാസില്‍ ചലച്ചിത്രങ്ങളുടെ പേരും മറ്റൊരു ഉത്തരക്കടലാസില്‍ കവി തുളസീദാസിന്റെ പേര് നൂറിലധികം തവണയും എഴുതിയിരുന്നു. പിന്നീട് വിദഗ്ധര്‍ എഴുതിയ ഉത്തരക്കടലാസുകള്‍ ഇതിനു പകരം വച്ചുവെന്നും പൊലീസ് പറഞ്ഞു.

ഉത്തരക്കടലാസുകളിലെ കയ്യക്ഷരം റൂബിയുടേതല്ലെന്നും മറ്റാരുടേതാണെന്നും ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, റാക്കറ്റിനു പിന്നിലെ കണ്ണികളായ മുന്‍ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ലാല്‍കേഷ്വര്‍ പ്രസാദ് സിങ്, വി.എന്‍.

റായ് കോളജ് പ്രിന്‍സിപ്പല്‍ ബച്ച റായ് എന്നിവരുള്‍പ്പെട്ട സംഘത്തെ പിടികൂടാനാകുമെന്നാണ് പൊലീസ് പ്രതീക്ഷ. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 40 ലധികം പേര്‍ അറസ്റ്റിലായിട്ടുണ്ട്.

Advertisements

നേരത്തെ, പരീക്ഷാക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് റൂബിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മേയില്‍ പരീക്ഷാഫലം പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് റൂബി പൊളിറ്റിക്കല്‍ സയന്‍സ് എന്നതിനെ തെറ്റായി ഉച്ചരിക്കുകയും പാചകത്തെക്കുറിച്ച്‌ പഠിപ്പിക്കുന്ന വിഷയമാണിതെന്ന് പറയുകയും ചെയ്തത്. ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

പരീക്ഷയില്‍ ഒന്നാമതെത്താന്‍ റൂബി പണം നല്‍കി മറ്റുള്ളവരെക്കൊണ്ട് പരീക്ഷ എഴുതിപ്പിക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനുപിന്നാലെ റൂബിയുടെ പരീക്ഷാ ഫലം റദ്ദാക്കി. എന്നാല്‍ പരീക്ഷ പാസാകണമെന്നു മാത്രമാണുണ്ടായിരുന്നതെന്നും ഒരിക്കലും ഒന്നാമതെത്താന്‍ ആഗ്രഹിച്ചില്ലെന്നുമാണ് പൊലീസിനോട് റൂബി പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *