KOYILANDY DIARY

The Perfect News Portal

ബാര്‍കോഴ: സര്‍ക്കാര്‍ വിശദീകരണം നല്‍കണം ഹൈക്കോടതി

കൊച്ചി >  ബാര്‍കോഴകേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. പത്ത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചത്. ബാര്‍കോഴകേസില്‍ മന്ത്രി കെ ബാബുവിനും ബിജുരമേശിനുമെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം. അന്വേഷണം ഏതു ഘട്ടം വരെയെത്തിയെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതി നിയമം നിയമത്തിന്റെ വഴിക്ക്പോകണമെന്നും നിരീക്ഷിച്ചു.വിശ്വഹിന്ദു പരിഷത്ത് പ്രാദേശിക നേതാവ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇതിനിടെ ബാര്‍കോഴകേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ് സുനില്‍കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.