KOYILANDY DIARY

The Perfect News Portal

പൊയില്‍ക്കാവ് ദുര്‍ഗാദേവിക്ഷേത്ര മഹോത്സവം; ഇന്ന്‌ ചെറിയവിളക്ക്

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ചെറിയവിളക്ക് ബുധനാഴ്ച നടക്കും. രാത്രി എട്ടിന് കലാമണ്ഡലം ശിവദാസന്‍, വിദ്യാലയം ജിതേഷ്, വിദ്യാലയം വിനീത്, സരുണ്‍ മാധവ്, ജിതിന്‍ലാല്‍ പൂക്കാട് എന്നിവരുടെ പഞ്ചതായമ്പക, 8.30-ന് ഗാനമേള. 17-ന് വലിയവിളക്ക് 12 മണിക്ക്  ഓട്ടന്‍തുള്ളല്‍-മുചുകുന്ന് പത്മനാഭന്‍, സമൂഹസദ്യ, ചാക്യാര്‍കൂത്ത്, വൈകിട്ട് 3.30-ന് വനമധ്യത്തില്‍ പാണ്ടിമേളം, നാഗത്തിന് കൊടുക്കല്‍, മട്ടന്നൂര്‍ ശ്രീരാജിന്റെ തായമ്പക. 18-ന് രാവിലെ സംഗീതാര്‍ച്ചന, സമുദ്രതീരത്ത് കുളിച്ചാറാട്ട്, വനമധ്യത്തില്‍ പാണ്ടിമേളം, പ്രസാദ ഊട്ട്, ആഘോഷവരവുകള്‍, ആലിന്‍കീഴ് മേളം, തായമ്പക, 19-ന് വൈകിട്ട് ഗുരുതി എന്നിവയുണ്ടാകും