KOYILANDY DIARY

The Perfect News Portal

മുന്‍ ലോക ഫുട്‌ബോളര്‍ റെണാള്‍ഡീന്യോയുടെ വസ്തുവകകള്‍ കണ്ടുകെട്ടി

സാവോപൗലോ: മുന്‍ ലോക ഫുട്‌ബോളര്‍ റെണാള്‍ഡീന്യോയുടെ വസ്തുവകകള്‍ കണ്ടുകെട്ടി. നികുതികളും പിഴകളും അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാനാലാണ് വസ്തുവകകള്‍ കണ്ടെത്തിയത്.

ഇതിനു പുറമേ താരത്തിന്റെ സ്പാനിഷ്,ബ്രസീലിയന്‍,പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. ബ്രസീലിയന്‍ മാധ്യമമായ ഫോള്‍ ഹെ ഡി സാവോപൗലോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത്.

നികുതിയിനത്തിലും മറ്റുമായി ഏകദേശം പതിനാലു കോടിയോളം രൂപ താരം അടയ്ക്കാനുണ്ട്.അതിനു പുറമേ പോര്‍ട്ടോ അലെഗ്രയിലെ തന്റെ ലേക്ക് ഹൗസിലേക്ക് പാലം നിര്‍മ്മിച്ചതിന് 17 കോടി രൂപ താരത്തിന്റെ പേരില്‍ ചുമത്തിയിരുന്നു.ഇതാണ് താരത്തിന് തിരിച്ചടിയായത്.

Advertisements

ബ്രസീലിന്റെ മുന്‍ ക്യാപ്റ്റന്‍ കഫുവും ഇതേ പ്രശ്‌നം നേരിട്ടിരുന്നു. കഫുവിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കള്‍ കോടതി നേരത്തെ കണ്ടുകെട്ടിയിരുന്നു. 2004,2005 വര്‍ഷത്തെ ലോക ഫുട്‌ബോളര്‍ അവാര്‍ഡ് സ്വന്തമാക്കിയ റൊണാള്‍ഡീന്യോ 2002 ല്‍ ലോക കപ്പ് ചാമ്ബ്യന്‍മാരായ ബ്രസീന്‍ ടീമിലും അംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *