KOYILANDY DIARY

The Perfect News Portal

പുലിമുരുകന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍

തിയ്യറ്ററുകള്‍ കീഴടക്കി മുന്നേറുന്ന മോഹന്‍ലാലിന്റെ പുലിമുരുകന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. ഏറ്റവും വേഗത്തില്‍ അമ്പത് കോടി കളക്റ്റ് ചെയ്ത മലയാള ചിത്രമെന്ന ഖ്യാതി നേടിയ വൈശാഖ് ചിത്രം റിലീസ് ചെയ്ത് ഒരു മാസം തികയും മുന്‍പാണ് വ്യാജ പതിപ്പ് ഇന്റര്‍നെറ്റിലെത്തിയത്. തമിഴ് റോക്കേഴ്സ് ഉള്‍പ്പടെയുള്ള വെബ്സൈറ്റുകളിലാണ് ചിത്രം അപ്ലോഡ് ചെയ്തത്. കേരളം ഉള്‍പ്പടെ റിലീസ് സെന്ററുകളിലെല്ലാം ചിത്രം ഇപ്പോഴും ഹൗസ്ഫുള്‍ ആയി ഓടുകയാണ്. ചിത്രത്തിന്റെ വ്യാജ പതപ്പിറങ്ങിയതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ പോലീസിന്റെ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *