KOYILANDY DIARY

The Perfect News Portal

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവo പിതാവിനെയും ഹൈദ്രോസ് തങ്ങളെയും അറസ്സ്റ്റ് ചെയ്തു

കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും മുലപ്പാല്‍ നിഷേധിക്കാന്‍ പ്രേരിപ്പിച്ച തങ്ങളെയും ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്സ്റ്റ് ചെയ്തു. കുട്ടിക്ക് മുലപ്പാല്‍ നല്‍കരുതെന്ന് പറഞ്ഞ ഹൈദ്രോസ് തങ്ങളെയും കുട്ടിയുടെ പിതാവ് അബൂബക്കര്‍ സിദ്ദിക്കിനെയുമാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ബാലവകാശ നിയമം 75/ 87 വകുപ്പുപ്രകാരമാണ് അറസ്റ്റ്. നവജാത ശിശുവിന്റെ ജന്മാവകാശങ്ങള്‍ നിഷേധിച്ചു എന്നാണ് ഇയാള്‍ക്കെതിരെ കേസ്. ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച്‌ വരുത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. അഞ്ച് ബാങ്ക് വിളിച്ചതിന് ശേഷം മാത്രമേ കുട്ടിക്ക് മുലപ്പാല്‍ നല്‍കാവൂ എന്ന് കുട്ടിയുടെ പിതാവ് വാശി പിടിക്കുകയായിരുന്നു.

ബുധനാഴ്ച ഉച്ചയോടെയാണ് അബൂബക്കറിന്റെ ഭാര്യ ഒറു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.  പ്രസവത്തിന് ശേഷം കുട്ടിക്ക് മുലപ്പാല്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ മാതാവ് വിസമ്മതിച്ചു. കാരണം ചോദിച്ചപ്പോഴാണ് ഭര്‍ത്താവ് കുട്ടിക്ക് മുലപ്പാല്‍ നല്‍കരുതെന്ന് പറഞ്ഞതായി അറിഞ്ഞത്.

അഞ്ച് ബാങ്ക് നിസ്കാരത്തിന് ശേഷം മാത്രമേ കുട്ടിക്ക് മുലപ്പാല്‍ നല്‍കാവൂ എന്ന് ഹൈദ്രോസ് തങ്ങള്‍ നിര്‍ദ്ദേശിച്ചെന്നും അതിന് ശേഷം പാല്‍ നല്‍കിയാല്‍ മതിയെന്ന് പിതാവ് വാശിപിടിച്ചു. എന്നാല്‍ കുട്ടിയുടെ ആരോഗ്യനില വഷളാവുമെന്നും ജീവന്‍ അപകടത്തിലാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നിട്ടും അബൂബക്കര്‍ തന്റെ വാദത്തില്‍ ഉറച്ചു നിന്നു. ഒടുവില്‍ ആശുപത്രി അധികൃതര്‍ വിവരം പോലീസിലറിച്ചു. പോലീസെത്തിയിട്ടും ഇയാള്‍ നിലപാട് മാറ്റിയില്ല.

Advertisements

ഇതോടെ ആശുപത്രിയില്‍ നിന്ന് അമ്മയെയും കുഞ്ഞിനെയും ഡിസ്ചാര്‍ജ്ജ് ചെയ്തു. വീട്ടിലെത്തിയിട്ടും ബാങ്ക് വിളി കഴിയാതെ പാല്‍ കൊടുക്കേണ്ടെന്ന് ഇയാള്‍ വാശിപിടിച്ചു. ഒടുവില്‍ കുഞ്ഞ് ജനിച്ച്‌ 24 മണിക്കൂര്‍ കഴിഞ്ഞാണ് പാല്‍ കൊടുത്തത്. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. ഇതോടെ ബാലാവകാശകമ്മീഷന്‍ ഇടപെടുകായായിരുന്നു.

സ്റ്റേഷന്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് ഇയാളെ പോലീസ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയുടെ അനുമതിയോടെ മാത്രമേ ഇത്തരം കേസുകളില്‍ ജാമ്യം നേടാന്‍ സാധിക്കു എന്ന് മുക്കം എസ്‌ഐ പറഞ്ഞു. സംഭവത്തില്‍ നേഴ്സിന്റെ പരാതിയെ തുടര്‍ന്നാണ് മുക്കം സ്വദേശി അബൂബക്കര്‍ സിദ്ദിഖിനും ഭാര്യയ്ക്കുമെതിരെ മുക്കം പോലീസ് കേസെടുത്തത്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫോഴ്സും നിര്‍ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *