KOYILANDY DIARY.COM

The Perfect News Portal

പുതുമ നിറഞ്ഞ ക്രിസ്തീയ ഭക്തിഗാനങ്ങളുമായി വിജയ് യേശുദാസും രമ്യ നമ്പീശനും

ക്രിസ്തുമസ് ദിനാഘോഷങ്ങള്‍ക്ക് കൂടുതല്‍ മാധുര്യവുമായി സ്‌നേഹവര്‍ഷം എന്ന പേരില്‍ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആല്‍ബം റിലീസ് ചെയ്തു. സംഗീത സംവിധായകന്‍ അഫ്‌സല്‍ യൂസുഫ് ഈണം നല്‍കിയ ആല്‍ബം മ്യൂസിക് 24 7 ആണ് പുറത്തിറക്കിയത്. ആല്‍ബത്തില്‍ അനു എലിസബത്ത്, ഷാജി ഇല്ലത്ത് എന്നിവരുടെ വരികള്‍ക്ക് ശബ്ദം നല്‍കിയത് വിജയ് യേശുദാസ്, രമ്യാ നമ്പീശന്‍, നജിം അര്‍ഷാദ്, അഫ്‌സല്‍ യൂസുഫ്, അരുണ്‍ അലട്ട്, സൗമ്യ രാമകൃഷ്ണന്‍, ദയ ബിജിബാല്‍ എന്നീ പ്രമുഖ ഗായകരാണ്.
Share news
error: Content is protected !!