KOYILANDY DIARY

The Perfect News Portal

പുകപ്പുരയ്ക്ക് തീ പിടിച്ച്‌ റബര്‍ ഷീറ്റുകള്‍ നശിച്ചു

നാദാപുരം: പുകപ്പുരയ്ക്ക് തീ പിടിച്ച്‌ റബര്‍ ഷീറ്റുകള്‍ നശിച്ചു. വിലങ്ങാട് കുളത്തിങ്കല്‍ ജോസിന്റെ ഉടസ്ഥതയിലുളള പുകപ്പുരയാണ് കത്തി നശിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. ഉണക്കാനിട്ട അഞ്ച് കിന്റല്‍ റബ്ബറാണ് ഉണ്ടായിരുന്നത്. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചേലക്കാട് നിന്ന് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും നാട്ടുകാര്‍ തീ അണച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *