KOYILANDY DIARY

The Perfect News Portal

പാലിയേറ്റീവ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : നഗരസഭ സാന്ത്വന പരിചരണ പദ്ധതി – അയൽസഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സന്നദ്ധ പ്രവർത്തകർക്കുള്ള ഏകദിന പരിശീലന പരിപാടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്‌ററർ അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ വൈസ്‌ചെയർമാൻ വി. കെ. പത്മിനി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, കൗൺസിലർമാരായ എം. സുരേന്ദ്രൻ, അഡ്വ: കെ.വിജയൻ, വി. പി. ഇബ്രാഹിംകുട്ടി, സലീന എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പാലിയേറ്റീവ് ജില്ല കോ.ഓഡിനേറ്റർ കെ. ഹരിദാസ്, പാലിയേറ്റീവ് പരിചരണ പദ്ധതി കമ്മ്യൂണിറ്റി ഹെൽത്ത് നേഴ്‌സ്മാരായ നൗഷിദ കെ.പി, സബിത, കെ. കെ. ശാലിനി, എന്നിവർ ക്ലാസ്സെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ: എ. വിനു സ്വാഗതവും, ആർ. എം. ഒ. ഡോ: കെ. വി. സതീശൻ നന്ദിയും പറഞ്ഞു.