KOYILANDY DIARY

The Perfect News Portal

പരിക്കിനെത്തുടര്‍ന്ന് ടീം ഇന്ത്യയില്‍ നിന്ന് പുറത്തായ താരങ്ങള്‍ തിരിച്ചുവരുന്നു

രാജ്കോട്ട്: പരിക്കിനെത്തുടര്‍ന്ന് ടീം ഇന്ത്യയില്‍ നിന്ന് പുറത്തായ ഓപ്പണര്‍ കെഎല്‍ രാഹുലും പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറും തിരിച്ചുവരുന്നു.ഈ മാസം 13ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയുടെ അടുത്ത റൗണ്ടില്‍ ഇരുവരും കളിക്കും.ഭുവനേശ്വര്‍ കുമാര്‍ ഉത്തര്‍പ്രദേശിന് വേണ്ടിയും രാഹുല്‍ കര്‍ണാടകയ്ക്ക് വേണ്ടിയുമാണ് കളിക്കാനിറങ്ങുന്നത്. ഉത്തര്‍പ്രദേശിന്‍്റെ അടുത്ത മത്സരം മുംബൈക്കെതിരെ മൈസൂരിലാണ്.

കര്‍ണാടകയുടേത് വിഴിനഗരത്തില്‍ രാജസ്ഥാനെതിരെയും.എന്നാല്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള ടെസ്റ്റില്‍ പരിക്കേറ്റ് ടീം ഇന്ത്യയില്‍ നിന്ന് പുത്തായ ഓപ്പണര്‍ ശിഖര്‍ ധവാന്‍്റെ മടങ്ങിവരവ് ഇനിയും നീണ്ടേക്കും. ഈ മാസം 21 ന് രാജസ്ഥാനെതിരെ വയനാട് വെച്ച്‌ നടക്കുന്ന ഡല്‍ഹിയുടെ മത്സരത്തിലേ ധവാന് കളിക്കാനിറങ്ങാനാകു.ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്ബരക്കിടെയാണ് മൂന്ന് പേര്‍ക്കും പരിക്കേറ്റത്.ഇതേത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ പരമ്ബരയിലേക്ക് മൂന്ന് പേരെയും ഒവിവാക്കുകയായിരുന്നു.അതേസമയം ഓപ്പണര്‍മാരുടെ പരിക്ക് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന് വീണ്ടും ടീമിലേക്ക് എത്തപ്പെടുവാന്‍ വഴിയൊരുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *