KOYILANDY DIARY

The Perfect News Portal

ഔഡി ‘ആര്‍എസ് 7 പെര്‍ഫോമെന്‍സ്’ ഇന്ത്യന്‍ വിപണിയിലെത്തി

ഔഡി ‘ആര്‍എസ് 7 പെര്‍ഫോമെന്‍സ്’ ഇന്ത്യന്‍ വിപണിയിലെത്തി. 1,59,65,000 രൂപയാണ് പുതിയ പെര്‍ഫോമന്‍സ് കാറിന്റെ ഡല്‍ഹി ഷോറൂം വില. 605 എച്ച്‌പി കരുത്തുള്ള 3993 സിസി എന്‍ജിനാണ് പുതിയ കാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ എന്‍ജിന് ഓവര്‍ബൂസ്റ്റ് ഫങ്ഷനുള്ളതിനാല്‍ 700 എന്‍എം ടോര്‍ക് 750 എന്‍എം വരെയായി ഉയര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.

പുതിയ പെര്‍ഫോമന്‍സ് കാറിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലേക്കെത്താന്‍ വെറും 3.7 സെക്കന്‍ഡ് മാത്രമാണ് ആവശ്യം. മണിക്കൂറില്‍ 305 കിലോമീറ്ററാണ് ഈ പുതിയ കാറിന്റെ പരമാവധി വേഗം.

Leave a Reply

Your email address will not be published. Required fields are marked *