KOYILANDY DIARY

The Perfect News Portal

ഒന്‍പതുവയസ്സുകാരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ച അമ്മ അറസ്റ്റില്‍

അടിമാലി : ഇടുക്കി അടിമാലിയില്‍ ഒന്‍പതുവയസ്സുകാരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ച അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തെളിവെടുപ്പ് നടത്തുന്നതിന് മുന്‍പായാണ് കുട്ടിയുടെ അമ്മയായ സെലീനയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിക്കുകയും ഇരുമ്ബുവടികൊണ്ട് അടിക്കുകയും തേങ്ങ കൊണ്ട് ഇടിക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന കുട്ടി അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.ഗുരുതരമായ പരുക്കുകളോടെ വീടിനുള്ളില്‍ പൂട്ടിയിട്ട നിലയിലായിരുന്നു കുട്ടി. സംഭവം അറിഞ്ഞ ബന്ധുക്കള്‍ അറിയിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കുട്ടിയുടെ അച്ഛന്‍ ക്രിമിനല്‍ കേസില്‍ ശിക്ഷ അനുഭവിച്ചുവരുന്നയാളാണ്.

ഇയാളും കുട്ടിയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും കുട്ടിയുടെ അമ്മയായ സെലീന ലഹരിയ്ക്ക് അടിമയാണെന്നും ബന്ധുക്കള്‍ പറയുന്നു. ഇവര്‍ ബന്ധുക്കളുമായും സമീപവാസികളുമായും അകല്‍ച്ചയിലായിരുന്നു.