KOYILANDY DIARY

The Perfect News Portal

തീവണ്ടിക്കു നേരെ നടന്ന കല്ലേറില്‍ കൊയിലാണ്ടി സ്വദേശിക്ക് പരിക്കേറ്റു

കൊയിലാണ്ടി: കാശിയാത്രയ്ക്കിടെ തീവണ്ടിക്കു നേരെ നടന്ന കല്ലേറില്‍ കൊയിലാണ്ടി സ്വദേശിക്ക് പരിക്കേറ്റു. പന്തലായനി ഊട്ടേരി താഴക്കുനി ബാലനാ(70)ണ് മുഖത്ത് പരിക്കേറ്റത്. ഓഗസ്റ്റ് 23-നാണ് ട്രാവല്‍ ഏജന്‍സി സംഘടിപ്പിച്ച യാത്രയില്‍ ബാലനും സംഘവും കാശിക്ക് പോയത്. 24 പേരടങ്ങുന്ന സംഘം കൊയിലാണ്ടിയില്‍ നിന്നും 21 പേര്‍ പാലക്കാടുനിന്നുമാണ് വണ്ടിയില്‍ കയറിയത്.

കാശി, ഗയ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുന്നവഴി ഉത്തര്‍പ്രദേശിലെ കഡ്‌നി റെയില്‍വേ സ്റ്റേഷന് സമീപമാണ് തീവണ്ടിക്കുനേരേ കല്ലേറ് നടന്നത്. സ്ഥിരമായി തീവണ്ടികള്‍ക്ക് നേരേ കല്ലേറുണ്ടാവുന്ന സ്ഥലമാണിത്. അതുകൊണ്ടുതന്നെ തീവണ്ടിയില്‍ പോലീസും ഉണ്ടായിരുന്നു. യാത്രക്കാരോട് ജനല്‍വാതില്‍ അടച്ചിടാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടിരുന്നു. സാങ്കേതികപ്പിഴവുമൂലം അടയാത്ത ഷട്ടറിന് സമീപമിരുന്ന ബാലന്റെ മുഖത്താണ് വലിയ കല്ല് വന്നുകൊണ്ടത്.

സംഭവത്തെതുടര്‍ന്ന് വണ്ടി തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനില്‍ 10 മിനിറ്റുനേരം നിര്‍ത്തി. തുടര്‍ന്ന് ഡോക്ടറെത്തി പരിക്കേറ്റയാളെ പരിശോധിച്ച്, മുഖത്ത് മരുന്നുവെച്ച് കെട്ടിയശേഷമാണ് യാത്ര തുടര്‍ന്നത്. ഓഗസ്റ്റ് 29-നാണ് ബാലനും സംഘവും നാട്ടില്‍ തിരിച്ചെത്തിയത്. നാട്ടില്‍ എത്തിയശേഷവും ബാലന്‍ ചികിത്സ തുടരുകയാണ്. മുഖത്ത് നീര്‍ക്കെട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *