KOYILANDY DIARY

The Perfect News Portal

ഡല്‍ഹി കൂട്ടബലാത്സംഗം: വനിതാ കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കൗമാരക്കാരനായ കുറ്റവാളിയുടെ മോചനം തടയാനാകില്ലെന്ന് സുപ്രീം കോടതി. ഡല്‍ഹി വനിതാ കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലുള്ള നിയമം അനുസരിച്ച് കൗമാരക്കാരന്റെ മോചനം നീട്ടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജുവനൈല്‍ ഹോമില്‍ മൂന്നുവര്‍ഷം ചിലവഴിച്ച കൗമാരക്കാരനെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. സന്നദ്ധ സംഘനനയുടെ സംരക്ഷണത്തിലാണ് അയാളെ അയച്ചത്. ജീവന് ഭീഷണിയുള്ളതിനാല്‍ വീട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും സന്നദ്ധ സംഘടനയുടെ സംരക്ഷണത്തില്‍ കഴിഞ്ഞുകൊള്ളാമെന്നും കൗമാരക്കാരന്‍ അധികൃതരോട് പറഞ്ഞിരുന്നു. സുപ്രീം കോടതിയുടെ അവധിക്കാല ബഞ്ചാണ് വനിതാ കമ്മീഷന്റെ ഹര്‍ജി പരിഗണിച്ചത്. നിലവിലുള്ള നിയമപ്രകാരം മൂന്ന് വര്‍ഷത്തിലധികം ജയില്‍ശിക്ഷ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വനിതാ കമ്മിഷന്റെ ഹര്‍ജിയെ അനുകൂലിക്കുന്ന കേന്ദ്രം പക്ഷെ, ഇക്കാര്യത്തില്‍ പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്നും പരോക്ഷമായി കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് കോടതി പറഞ്ഞു.