KOYILANDY DIARY

The Perfect News Portal

ടാറ്റാ മോട്ടോഴ്സ് യാത്രാ കാറുകളുടെ വിലവര്‍ധിപ്പിക്കുന്നു

ഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ് യാത്രാ കാറുകളുടെ വിലവര്‍ധിപ്പിക്കുന്നു. വിവിധ മോഡലുകള്‍ക്ക് 12,000 രൂപ വരെയാണ് ടാറ്റാ മോട്ടോഴ്സ് വില വര്‍ധിപ്പിക്കുന്നത്.

സ്റ്റീലുകളുടേയും കാര്‍ നിര്‍മ്മാണത്തിലെ അസംസ്കൃത വസ്തുക്കളുടേയും വില ഉയര്‍ന്നതും നിര്‍മ്മാണ ചെലവ് വര്‍ധിച്ചതുമാണ് വില വര്‍ധനയ്ക്ക് പിന്നിലെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് പറഞ്ഞു. 2.15 മുതല്‍ 16.3 ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്കാണ് 5000 മുതല്‍ 12,000 വരെ വില വര്‍ധിപ്പിച്ചത്.

ടാറ്റാ മോട്ടോഴ്സിന്റെ പ്രധന എതിരാളികളായ ഇന്ത്യന്‍ കമ്ബനി മഹേന്ദ്ര ആന്റ് മഹേന്ദ്രയും ഈ മാസം ചെറിയ വാണിജ്യ വാഹനങ്ങളുടെ വിലകൂട്ടിയിരുന്നു. ടാറ്റാ മോട്ടോഴ്സിന്റെ ഏറ്റവും ചെലവു കുറഞ്ഞ നാനോ കാറുകള്‍ മുതല്‍ പുതിയതായി പുറത്തിറക്കിയ ടിയാഗോ ഹാച്ച്‌ബാക്ക് കാറുകള്‍ക്കും വില വര്‍ധിക്കും. ഏപ്രില്‍ മാസം പുറത്തിറങ്ങിയ ടിയാഗോയുടെ ബുക്കിംഗ് 50,000 യൂണിറ്റുകള്‍ പിന്നിട്ടിരുന്നു.
ആഗസ്റ്റില്‍ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയും മാരുതി സുസുക്കി ഇന്ത്യയും കാറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. 3000-20,000 രൂപ വരെയാണ് ഹ്യൂണ്ടായ് വില കൂട്ടിയത്. 1500-20,000 രൂപ വരെയാണ് മാരുതി വില ഉയര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *