KOYILANDY DIARY

The Perfect News Portal

ചെമ്പനോട ആത്മഹത്യ ചെയ്ത കർഷകൻ ജോയിയുടെ 17 ലക്ഷം രൂപയുടെ കടബാധ്യത സർക്കാർ ഏറ്റെടുക്കും

കോഴിക്കോട്: കോഴിക്കോട് ചെമ്പനോട ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോയിയുടെ കടബാധ്യത സര്‍ക്കാര്‍ തീര്‍ക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് തുക അനുവദിക്കുക. ജോയിയുടെ കുടുംബത്തിന് ചക്കിട്ടപ്പാറ സഹകരണ ബാങ്കില്‍ 13.16 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്.

കൂടാതെ മകള്‍ക്ക് വിദ്യാഭ്യാസ വായ്പയെടുത്ത വകയില്‍ 3.31 ലക്ഷം രൂപയുടെ ബാധ്യതയും ഉണ്ട്. ഈ രണ്ട് ബാധ്യതകളും തീര്‍ക്കാനുളള തുക ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. ഭൂമിയുടെ തര്‍ക്കം പരിഹരിച്ച്‌ നികുതി ഈടാക്കുന്നതിന് കോഴിക്കോട് കളക്ടറെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഭൂനികുതി സ്വീകരിക്കാത്ത പ്രശ്നത്തെ തുടര്‍ന്നാണ് ജോയ് ആത്മഹത്യ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *