KOYILANDY DIARY

The Perfect News Portal

ചെത്ത് തൊഴിലാളി യൂണിയൻ (ClTU) പ്രതിഷേധ ഐക്യദാർഡ്യം നടത്തി

കൊയിലാണ്ടി: ത്രിപുരയിൽ ബി. ജെ. പി. നടത്തിക്കൊണ്ടിരിക്കുന്ന കിരാത നടപടിക്കെതിരെ കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻസി ClTU  പ്രതിഷേധ ഐക്യദാർഡ്യം നടത്തി. ത്രിപുരയിലെ പ്രവർത്തന സ്വാതന്ത്ര്യത്തെയും, ജനാധിപത്യ അവകാശങ്ങളെയും നിഷേധിക്കുന്ന മനുഷ്യത്വഹീനമായ അക്രമവും തീവെപ്പുമാണ് ബി. ജെ. പി നടത്തിക്കൊണ്ടിരിക്കുന്നത്. സി. ഐ. ടി. യു. ഓഫീസുകളും സി. പി. ഐ. എം ഓഫീസുകൾക്കും വാഹനങ്ങളും വ്യാപകമായി തീവെച്ച് നശിപ്പിക്കപെട്ടു. നൂറ് കണക്കിന് പ്രവർത്തകർക്കാണ് പരിക്കേറ്റത്.

യൂണിയൻ താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് കെ. ദാസൻ ഉദ്ഘാടനം ചെയ്തു. കെ. എസ്. കനകദാസ് അധ്യക്ഷത വഹിച്ചു. എം. എ ഷാജി സ്വാഗതം പറഞ്ഞു. എം ആർ . അനിൽകുമാർ, എം. ശിവദാസൻ ടി. എൻചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *