KOYILANDY DIARY

The Perfect News Portal

ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തീരുമാനിച്ചു

തേഞ്ഞിപ്പലം: ആവശ്യത്തിന് സുരക്ഷയില്ലെന്ന് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രമേയത്തിന് സെനറ്റ് യോഗം അനുമതി നല്‍കി. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ പടക്കം പൊട്ടിച്ചെറിഞ്ഞ സംഭവം ചര്‍ച്ചയായതിന് പിന്നാലെയാണ് സര്‍വകശാലയുടെ ഈ നടപടി.

 സര്‍വകലാശാല കാമ്പസില്‍ പെണ്‍കുട്ടികള്‍ക്കെതിരെയുണ്ടാകുന്ന മോശംപെരുമാറ്റത്തില്‍ യു.ജി.സിക്ക് പരാതി നല്‍കി. സംഭവം ഗുരുതരമാണെന്നും നടപടിവേണമെന്നും യു.ജി.സി. ആവശ്യപ്പെട്ടിരുന്നു. കാമ്പസിലെ വകുപ്പുമേധാവികളും റാഗിങ് വിരുദ്ധ സമിതിയും പരാതികള്‍ അന്വേഷിക്കുകയാണെന്നു കാണിച്ച് യു.ജി.സിക്ക് സര്‍വകലാശാല ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുംചെയ്തു. പിന്നീട് പരാതികള്‍ പുറത്തറിഞ്ഞതോടെ കായികവിഭാഗം വിദ്യാര്‍ത്ഥികളെ കരുവാക്കുന്നതായി കാണിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കി. സംഭവം ശ്രദ്ധയില്‍പെടുത്തി ചീഫ് ജസ്റ്റിസിനും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി.