KOYILANDY DIARY

The Perfect News Portal

കോവളത്ത്‌ നിയന്ത്രണം വിട്ട കാര്‍ വീട്ടിനുള്ളിലേക്ക് ഇടിച്ചു കയറി വീട്ടമ്മ മരിച്ചു

തിരുവനന്തപുരം​: കോവളത്ത്‌ നിയന്ത്രണം വിട്ട കാര്‍ വീട്ടിനുള്ളിലേക്ക് ഇടിച്ചു കയറി വീട്ടമ്മ തല്‍ക്ഷണം മരിച്ചു. വിഴിഞ്ഞം കരിച്ചിലില്‍ പനച്ചമൂട് കടയറവീട്ടില്‍ സരളയാണ് (55) മരിച്ചത്. ഭര്‍ത്താവ് ശശിധരനും (60) മകള്‍ ദീപ്തിക്കും (28) ഗുരുതരമായി പരിക്കേറ്റു. ദീപ്തി ആറു മാസം ഗര്‍ഭിണിയാണ്. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. പൂവാര്‍ നിന്ന് വിഴിഞ്ഞത്തേക്കു വന്ന കെ.എല്‍. 19 ജി 6787 നമ്ബരിലുള്ള വെള്ള സെലാറിയോ കാറാണ് വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറിയത്. ഈ സമയം സരള വീടിനു മുന്നിലെ ചെടിക്ക് വെള്ളം നനയ്ക്കുകയും ശശിധരനും ദീപ്തിയും വരാന്തയില്‍ നില്‍ക്കുകയുമായിരുന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ മാറ്റി പരിക്കേറ്റവരെ പുറത്തെടുക്കുമ്പോഴേക്ക് സരള മരണപ്പെട്ടിരുന്നു. പാറശാല ഭാഗത്തുള്ളയാളുടെയാണ് വാഹനമെന്നാണ് പൊലീസ് പറയുന്നത്. കാലിനു പരിക്കേറ്റ കാര്‍ ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പരിക്കേറ്റവരെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ദീപ്തിയെ വിശദപരിശോധനയ്ക്ക് വിധേയയാക്കി. കാഞ്ഞിരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *