KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഹാര്‍ബര്‍ മണ്ണ് നിറക്കുന്ന പ്രവൃത്തി അടുത്താഴ്ച പുനരാരംഭിക്കും

കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറിന്റെ വാര്‍ഫിനും കരയ്ക്കുമിടയിലുള്ള സ്ഥലത്ത് മണ്ണ് നിറക്കുന്നത് അടുത്താഴ്ച പുനരാരംഭിക്കുമെന്ന് ഹാര്‍ബര്‍എന്‍ജിനിയറിങ് വകുപ്പ് അധികൃതര്‍ അറിയിച്ചു. പുതിയാപ്പയില്‍ നിന്നാണ് മണല്‍ കൊണ്ടു വരുന്നത്. കഴിഞ്ഞ ആഴ്ച മണല്‍ കൊണ്ടു വരുന്ന ലോറികള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ഇതോടെയാണ് പണി മുടങ്ങിയത്. ഹാര്‍ബറിന്റെ വടക്കും തെക്കും ഭാഗത്തെ തീരത്തു നിന്നും മണലെടുത്തു വാര്‍ഫില്‍ നിറയ്ക്കുന്നതിന് ചിലര്‍ തടസ്സം ഉന്നയിച്ചതോടെയാണ് പുതിയാപ്പ,വെള്ളയില്‍ ഹാര്‍ബറില്‍ നിന്നും ഡ്രഡ്ജിങ് ചെയ്‌തെടുക്കുന്ന മണല്‍ ഇവിടെയെത്തിക്കാന്‍ നടപടിയായത്.