KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ വിവിധ ക്ഷേമ പെൻഷനുകളുടെ ചെക്ക് വിതരണം ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു

കൊയിലാണ്ടി> നഗരസഭയിലെ പോസ്റ്റോഫീസ് മുഖാന്തരം ലഭിച്ചുകൊണ്ടിരുന്ന വിവിധ ക്ഷേമ പെൻഷനുകൾ ബേങ്ക് വഴി നൽകുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു. നഗരസഭാംഗണത്തിൽ നടന്ന പരിപാടിയിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ എൻ.കെ ഭാസ്‌ക്കരൻ, വി. സുന്ദരൻ, മറ്റു കൗൺസിലർമാർ, മുൻസിപ്പൽ സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ തുടങ്ങിയവർ സംസാരിച്ചു.