KOYILANDY DIARY

The Perfect News Portal

കൊച്ചിയില്‍ 12 കിലോ കഞ്ചാവുമായി യുവ എഞ്ചിനീയര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ 12 കിലോ കഞ്ചാവുമായി യുവ എഞ്ചിനീയര്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ഷോബിന്‍ പോളിനെയാണ് തൃപ്പൂണിത്തുറ പോലീസ് പിടികൂടിയത്.

എറണാകുളം ജില്ലയിലെ വിവിധ ചെറുകിട സംഘങ്ങള്‍ക്കായി കഞ്ചാവ് എത്തിക്കുന്നതിനിടയിലാണ് ഷോബിന്‍ പോളിനെ പോലീസ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് തൊട്ടില്‍പാലം പോലീസ് ആറ് കിലോ കഞ്ചാവുമായി ഷോബിനെ പിടികൂടിയിരുന്നു. ഈ കേസില്‍ മൂന്നുമാസം ജയിലില്‍ കഴിഞ്ഞ് ഇറങ്ങിയശേഷം ഷോബില്‍ പഴയ തൊഴില്‍ തന്നെ തുടരുകയായിരുന്നു.

ബംഗലുരുവില്‍ എഞ്ചിനിയറായ ഷോബിന്‍ ആന്ധ്രയില്‍ നിന്ന് വാങ്ങുന്ന കഞ്ചാബ് ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തിച്ച്‌ വിതരണം ചെയ്തുവരുകയായിരുന്നു. ആവശ്യക്കാരുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് കഞ്ചാവ് എത്തിക്കും. പണം മുന്‍കൂര്‍ സ്വീകരിച്ച ശേഷമായിരുന്നു ഇടപാടുപാടുകള്‍. പഠനകാലം മുതല്‍ ലഹരിക്കടിമയായിരുന്നു ഷോബിനെന്ന് പോലീസ് പറയുന്നു.

Advertisements

കഴിഞ്ഞ ദിവസം കഞ്ചാവും ഹാഷീഷ് ഓയിലുമായി രണ്ടുപേരെ തൃപ്പൂണിത്തുറ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രിയോടെ ഷോബിന്‍ പോളിനെ പിടികൂടിയത്. രാത്രിയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ നിരവധി പേരാണ് കഞ്ചാവിനായി ഷോബിനെ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *