KOYILANDY DIARY

The Perfect News Portal

കെ.എസ്.ആര്‍.ടി.സി.ബസ് എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ രണ്ട് ബി.ജെ.പി.പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

വടകര: ത്രിപുര തെരഞ്ഞെടുപ്പില്‍ വിജയാഹ്ലാദ പ്രകടനം നടത്തുന്നതിനിടയില്‍ കെ.എസ്.ആര്‍.ടി.സി.ബസ് എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ രണ്ട് ബി.ജെ.പി.പ്രവര്‍ത്തകരെ വടകര പോലീസ് അറസ്റ്റ് ചെയ്തു.വടകര പാലോളിപ്പാലം പീടിക കണ്ടി താഴ സുനീഷ്(26),പയ്യോളി അയ്യനിക്കാട് പാലോടി മുക്കില്‍ മലയില്‍ താഴ ജിജിന്‍ലാല്‍ (24)എന്നിവരെയാണ് വടകര എസ്.ഐ.ടി.വി.രാമകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ബി.ജെ.പി യുടെ പ്രകടനം നടക്കുന്നതിനിടയില്‍ തെരുവ് വിളക്കുകള്‍ അണച്ചതുമായി ബന്ധപ്പെട്ട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചപ്പോഴാണ് കോട്ടയത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കല്ലെറിഞ്ഞു തകര്‍ത്തത്.ഇതിനിടയില്‍ വടിവാള്‍ കണ്ടെടുത്ത സംഭവം-ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍ പാലത്തിനു സമീപം വടിവാള്‍ കണ്ടെടുത്ത കേസില്‍ ബി.ജെ.പി.പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.പുതുപ്പണം പാലയാട്ടു നടയിലെ കുനിയില്‍ വിഷ്ണുവിനെ (28 )യാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

മാസം മുന്‍പ് പുതുപ്പണം പരോത്ത് ക്ഷേത്രത്തിനു സമീപത്തെ പാലത്തിനു സമീപം ഒളിപ്പിച്ചു വെച്ച വടിവാള്‍ നാട്ടുകാരുടെ പരാതി പ്രകാരം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.എന്നാല്‍ പ്രതിയെ പോലീസ് കണ്ടെത്തിയിരുന്നില്ല .വിരലടയാള പരിശോധനയിലൂടെയാണ് പ്രതിയെ കണ്ടെത്താനായത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *