KOYILANDY DIARY

The Perfect News Portal

ഭിന്ന ശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ആകാശയാത്ര ഒരുക്കി

നാദാപുരം : ഭിന്ന ശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ആകാശയാത്ര ഒരുക്കി കൊണ്ട് മാതൃകയായിരിക്കുകയാണ്ചൊക്ലി ബി.ആ ര്‍.സിയും പ്രവാസി വ്യവസായിയും. 22 ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ 72 പേര്‍ക്കാണ് ആകാശയാത്ര ഒരുക്കിയത്. വീടുകളിലെ അകത്തളങ്ങളിലും ചൊക്ലി ബി.ആര്‍.സിക്ക് കീഴിലുമായി പഠനം നടത്തുന്ന 22 കുട്ടികളുടെ വര്‍ഷങ്ങളായുള്ള വിമാനയാത്ര എന്ന ആഗ്രഹമാണ് ഇതോടെ സഫലീകൃതമായത്.

കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കായിരുന്നു യാത്ര.തലശ്ശേരി സബ് കലക്ടര്‍ എസ്.ചന്ദ്രശേഖരന്‍ യാത്രഫ്ലാഗ്‌ഓഫ്ചെയ്തു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ യാത്ര ഒരുക്കിയത്.

വീടുകളിലെ അകത്തളങ്ങളിലും ചൊക്ലി ബി.ആര്‍.സിക്ക് കീഴിലുമായി പഠനം നടത്തുന്ന 22 കുട്ടികളുടെ വര്‍ഷങ്ങളായുള്ള വിമാനയാത്ര എന്ന ആഗ്രഹമാണ് ഇതോടെ സഫലീകൃതമായത്.

Advertisements

ഖത്തറിലെ സഫാരി ഗ്രൂപ്പ് ഡയരക്ടറും ജനറല്‍ മാനേജറുമായ സൈനുല്‍ ആബിദീനാണ് കുട്ടികളുടെ ആഗ്രഹ സഫലീകരണത്തിന് വഴിയൊരുക്കിയത്. ഒരു പരിപാടിക്കായി ചൊക്ലി ബി.ആര്‍.സിയില്‍ എത്തിയപ്പോഴാണ് വിമാനയാത്ര നടത്താനുള്ള കുട്ടികളുടെ മോഹം ബി.പി.ഒ.രഹ്ന ഖാദര്‍ സൈനുല്‍ ആബിദീന്റെ ശ്രദ്ധയില്‍ പെടുത്തുന്നത്. വിമാന ടിക്കറ്റ് വഹിക്കാമെന്ന് അദ്ദേഹം ഏല്‍ക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ അടങ്ങിയ സംഘത്തിന്റെ ടിക്കറ്റ് അദ്ദേഹം എടുത്ത് നല്‍കുകയും ചെയ്തു.അത്യധികമായ സന്തോഷത്തോടെയാണ് കുട്ടികള്‍ യാത്ര തിരിച്ചത്.വിദ്യാര്‍ത്ഥികളുടെ മുഖത്ത് വിരിഞ്ഞ സന്തോഷമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ സംതൃപ്തിയെന്ന് സൈനുല്‍ ആബിദീന്‍ പറഞ്ഞു. തലശ്ശേരി സബ് കലക്ടര്‍ എസ്.ചന്ദ്രശേഖര യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തികച്ചും മാതൃകാപരമായ പ്രവൃത്തിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ചൊക്ലി പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.രാകേഷ് അധ്യക്ഷനായി.

പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഇ കുഞ്ഞബ്ദുള്ള , കെ.സൈനുല്‍ ആബിദീന്‍, എ.ഇ.ഒ.സുലോചന, വിശ്വനാഥന്‍, അജന്ത എന്നിവര്‍ പ്രസംഗിച്ചു.പാനൂര്‍ നഗരസഭാധ്യക്ഷ കെ. വി. റംല ടീച്ചര്‍ പന്ന്യന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ എന്നിവരും സംഘത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *