KOYILANDY DIARY

The Perfect News Portal

കുറിഞ്ഞി ഉദ്യാനം: രേഖയുള്ളവരെ ഒഴിപ്പിക്കില്ലെന്ന്‌ റവന്യൂമന്ത്രി

മൂന്നാര്‍: കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുന്നതിനായി കാലങ്ങളായി കുടിയേറി പാര്‍ക്കുന്ന നിയമാനുസൃത കൈവശ രേഖയുള്ളവരെ ഒഴിപ്പിക്കുകയില്ലെന്ന്  റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റങ്ങള്‍ പരിശോധിക്കാന്‍ എത്തിയ മന്ത്രിതലസംഘം ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.  നിയമസാധുതയുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സെറ്റില്‍മെന്റ് നടപടി പൂര്‍ത്തിയാക്കണം. ഉദ്യോഗസ്ഥരെ ജോലി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ എല്ലാം   കേള്‍ക്കാന്‍ തയ്യാറാണ് . കാര്യങ്ങള്‍ അവരോട് വിശദീകരിക്കുക. പരിശോധ ക്ക് ശേഷം തീരുമാനമറിയിക്കാമെന്നും മന്ത്രി പറഞ്ഞു.

കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കുന്ന മന്ത്രിതലസംഘം കൊട്ടക്കാമ്പൂര്‍ അടക്കം ആവശ്യമുള്ളിടത്തെല്ലാം പോകുമെന്ന് വൈദ്യുതിമന്ത്രി എംഎംമണി. പറഞ്ഞു. മൂന്നാര്‍ ഗസ്റ്റ് ഹൌസില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എം എം മണി, പി രാജു എന്നിവര്‍ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *