KOYILANDY DIARY

The Perfect News Portal

കാര്‍ വിപണിയിലെ പ്രതിസന്ധി മറികടക്കാന്‍ ഹോണ്ട 100 ശതമാനം വായ്പ നല്‍കുന്നു

മുംബൈ: നോട്ട് പിന്‍വലിക്കലിന്റെ പശ്ചാതലത്തില്‍ കാര്‍ വിപണിയിലെ പ്രതിസന്ധി മറികടക്കാന്‍ ഹോണ്ട 100 ശതമാനം വായ്പ നല്‍കുന്നു. ഇതിനായി ഐ.സി.ഐ.സി, എച്ച്‌.ഡി.എഫ്.സി, ആക്സിസ് എന്നീ സ്വകാര്യ ബാങ്കുകളുമായി കമ്പനി ധാരണയിലെത്തി കഴിഞ്ഞു.

നോട്ട് പിന്‍വലിക്കല്‍ മൂലം കാര്‍ വില്‍പ്പനയില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇയൊരു പശ്ചാതലത്തിലാണ് പുതിയ വാഗ്ദാനംഅവതരിപ്പിച്ചതെന്ന് എച്ച്‌.സി.ഐ.എല്‍ സിനീയര്‍ പ്രസിഡന്റ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ജാനേശ്വര്‍ സെന്‍ പറഞ്ഞു. ഷോറും വിലയുടെ 100 ശതമാനവും ഓണ്‍റോഡ് വിലയുടെ 90 ശതമാനവും ഇത്തരത്തില്‍ വായ്പയായി നല്‍കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ട് പിന്‍വലിക്കല്‍ രാജ്യത്തെ വാഹനവിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ തന്നെപ്രവചനങ്ങളുണ്ടായിരുന്നു. ഇത് ശരിവെക്കും വിധമാണ് ഹോണ്ടയുടെ പുതിയ നീക്കം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *