KOYILANDY DIARY

The Perfect News Portal

അണ്‍ലിമിറ്റഡ് കോളിങ്ങ് ഓഫറുമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍

ഡല്‍ഹി: അണ്‍ലിമിറ്റഡ് കോളിങ്ങ് ഓഫറുമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ രംഗ ത്തെത്തി. 149 അണ്‍ലിമിറ്റഡ് എന്ന കോളിങ്ങ് പ്ലാനിലൂടെ രാജ്യത്തെ ഏത് നെറ്റ് വർക്കുകളിലേക്കും ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ കോള്‍ ചെയ്യാന്‍ സാധിക്കുമെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അറിയിച്ചു. 149 അണ്‍ലിമിറ്റഡ് പ്ലാനിലൂടെ രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ പ്രചാരം നേടുകയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലക്ഷ്യമിടുന്നതെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

നിലവില്‍ രാജ്യത്ത് പത്ത് ലക്ഷത്തിലധികം ഉപയോക്താക്കളാണ് പഴയ 2ജി ഫോണുകള്‍ ഉപയോഗിക്കുന്നത്. ഇവരെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിലേക്ക് കൊണ്ടുവരാന്‍ 149 അണ്‍ലിമിറ്റഡ് പ്ലാനിലൂടെ സാധിക്കുമെന്നും ആര്‍കോമിന്റെ പ്രസ്താവനയില്‍ പറയുന്നു. 149 അണ്‍ലിമിറ്റഡ് പ്ലാനിനൊപ്പം, 300 എംബി സൗജന്യ ഡാറ്റയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലഭ്യമാക്കും.

സിമ്പിള്‍ അണ്‍ലിമിറ്റഡ് പ്ലാനിലൂടെ രാജ്യത്തെ റീചാര്‍ജ്ജിങ്ങ് സങ്കല്‍പങ്ങള്‍ മാറുമെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ സഹ സിഇഒ ഗുര്‍ദീപ് സിങ്ങ് അറിയിച്ചു. രാജ്യത്തുള്ള യൂണിറ്റ് റേറ്റിങ്ങ് സംവിധാനത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ സിമ്ബിള്‍ റീചാര്‍ജ്ജിങ്ങിലേക്ക് കടക്കുമെന്നും ഉപഭോക്താക്കള്‍ക്ക് അനിയന്ത്രിത സേവനങ്ങള്‍ നേടാന്‍ അവസരം ലഭിക്കുമെന്നും ഗുര്‍ദീപ് സിങ്ങ് വ്യക്തമാക്കി.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *