KOYILANDY DIARY

The Perfect News Portal

കസവുമുണ്ടുടുത്ത് കേരളീയ ശൈലിയില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ കൊച്ചിയില്‍

കൊച്ചി: കസവുമുണ്ടുടുത്ത് കേരളീയ ശൈലിയില്‍ മലയാളി ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ കൊച്ചിയില്‍. ഐഎസ്‌എല്‍ മൂന്നാം സീസണിന് മുന്നോടിയായി ടീമിനെയും ടീമിന്റെ പുതിയ പ്രമോട്ടര്‍മാരെയും പരിചയപ്പെടുത്തുന്നതിനായാണ് ടീം ഉടമകളിലൊരാള്‍കൂടിയായ സച്ചിന്‍ കൊച്ചിയിലെത്തിയത്.

സീസണിന് മുന്നോടിയായുള്ള വിദേശ പരിശീലനത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ബുധനാഴ്ച തായ്ലന്‍ഡിലേക്കു പറക്കും. ടീമംഗങ്ങള്‍ക്കൊപ്പം ടീമിന്റെ പുതിയ സഹഉടമകളായ നിമ്മഗഡ്ഡ, പ്രസാദ്, ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ് എന്നിവരെയും സച്ചിന്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ഐഎസ്‌എല്‍ രണ്ടാം സീസണില്‍ വിദേശ പരിശീലനം നടത്താത്ത ഏക ടീമെന്ന വിശേഷണവുമായി കളത്തിലിറങ്ങി നിലംപരിശായതിന്റെ ക്ഷീണം മറന്നാണു ബ്ലാസ്റ്റേഴ്സ് ബുധനാഴ്ച രാത്രി തായ്‌ലന്റിലേക്കു പറക്കുന്നത്. മലയാളികളുടെ ഓണാഘോഷവേളയില്‍ ബ്ലാസ്റ്റേഴ്സിന്റെ ആവേശം ആരാധകരുമായി പങ്കുവയ്ക്കുന്നതു മികച്ച യാത്രയയപ്പാണെന്നു ടീം മാനേജ്‌മെന്റ്‌ കരുതുന്നു.

Advertisements