KOYILANDY DIARY

The Perfect News Portal

കളിആട്ടം ഏപ്രിൽ 6 മുതൽ

കൊയിലാണ്ടി> പൂക്കാട് കലാലയവും തിരുവന്തപുരം വൈലോപ്പിളളി സംസ്‌കൃതി ഭവനും നടത്തുന്ന  മധ്യ വേനലവധി ക്യാമ്പ് ഏപ്രിൽ 6 മുതൽ 11വരെ നടക്കും. കുട്ടികൾക്ക് പഠനോത്സവം, നാടകക്കളരി, യാത്ര, കളികൾ, സല്ലാപങ്ങൾ, നാടകോത്സവം, എന്നിവ നടത്തും. 4 മുതൽ 9 ക്ലാസുവരെയുളള കുട്ടികൾക്കാണ് പ്രവേശനം. വിശദ വിവരങ്ങൾക്ക് 94 96 28 36 07, 0496-2687888.