KOYILANDY DIARY

The Perfect News Portal

ഒരു കുടുംബത്തിലെ 11 പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു

ദില്ലി: ദില്ലിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. വീട്ടില്‍ നിന്നും ലഭിച്ച ദുര്‍മന്ത്രവാദ കുറിപ്പുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കൊലപാതക സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടില്‍ താമസിച്ചിരുന്ന ആരും തന്നെ ജീവനോടെ ഇല്ലാത്തത് പൊലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

പത്തുപേരുടെ മൃതദേഹം വീടിന്റെ രണ്ടാമത്തെ നിലയില്‍ ഇരുമ്ബുഗ്രില്ലില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ ദേവിയുടെ മൃതദേഹം മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. മൃതദേഹത്തിന്റ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ശ്വാസം മുട്ടി മരിച്ചതായാണ് കരുതുന്നത്.

വീട്ടില്‍ നിന്നും ഏതാനും കുറിപ്പുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് കാരണം ദുര്‍മന്ത്രവാദമാണെന്ന സൂചനകളാണ് കുറിപ്പുകളില്‍ നിന്നും ലഭിക്കുന്നത്. കണ്ടെത്തിയ കുറിപ്പില്‍ പറഞ്ഞതുപോലെയാണ് മൃതദേഹങ്ങള്‍ കെട്ടിക്കൂക്കിയിരിക്കുന്നത്. മനുഷ്യ ശരീരം താല്ക്കാലികമാണെന്നും കണ്ണും വായയും മൂടിയാല്‍ ഒരാള്‍ക്ക് ഭയത്തെ അതിജീവിക്കാന്‍ സാധിക്കും എന്നും കണ്ടെത്തിയ കുറിപ്പില്‍ പറയുന്നു. മനുഷ്യ ശരീരം താല്ക്കാലികമാണെങ്കിലും ആത്മാവിന് മരണമില്ലെന്നും കുറിപ്പില്‍ പറയുന്നു.

Advertisements

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൊലപാതക കാരണം എന്താണെന്ന് വ്യക്തമാകൂ. കുടുംബത്തിലെ ഒരാള്‍ എല്ലാവരെയും കൊലപ്പെടുത്തിയശേഷം സ്വയം ആത്മഹത്യ ചെയ്താകാം എന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കൊല്ലപ്പെട്ട എല്ലാവരുടെയും കണ്ണും വായും കെട്ടിയ നിലയിലായിരുന്നു. കൊലപാതക കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *