KOYILANDY DIARY

The Perfect News Portal

ഒക്കുപ്പേഷൻ തെറാപ്പി യൂണിറ്റ് എം. വി മെഹബൂബ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നെസ്റ്റ് പാലിയേറ്റീവ് കെയറിൽ ഒക്കുപ്പേഷനൽ തെറാപ്പി യൂണിറ്റ് ആരംഭിച്ചു. ഭിന്നശേഷിയുളള കുട്ടികൾക്ക് പരസഹായം കൂടാതെ ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യം. മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി എം.വി മെഹബൂബ് ഉദ്ഘാടനം ചെയ്തു. ഡോ: അൻവർ, ടി.കെ യൂനുസ്, കെ. അബ്ദുളള, ആർ. പ്രമോദ്, അബ്ദുളള ഹാജി, കെ.ടി ഹാഷിം, കെ. അബ്ദുറഹ്മാൻ, സനൂജ, മെഹബൂബ്, ജെമിൻ എന്നിവർ സംസാരിച്ചു.