KOYILANDY DIARY

The Perfect News Portal

ഏ. സി. ബാലകൃഷ്ണൻ നിര്യാതനായി

കൊയിലാണ്ടി : പന്തലായനി ദേവികയിൽ ഏ. സി. ബാലകൃഷ്ണൻ (88) നിര്യാതനായി. പഴയകാല സോഷ്യലിസ്റ്റ് ജനതാപാർട്ടി നേതാവും എൻ. സി. പി. സംസ്ഥാന കമ്മിറ്റി അംഗവും ബ്ലോക്ക് പ്രസിഡണ്ടുമായിരുന്നു. കൊയിലാണ്ടി ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിന്റെ ദീർഘകാല പ്രസിഡണ്ടും, കൊയിലാണ്ടി നഗരസഭയുടെ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. മികച്ച വാഗ്മിയായിരുന്നു അദ്ധേഹം. കേരളത്തിലെ പ്രശസ്തരായ അരങ്ങിൽ ശ്രീധരൻ, പി. ആർ. കുറുപ്പ്, അഡ്വ: ഇ. രാജഗോപാലൻ നായർ, എ. സി. ഷണ്മുഖദാസ്, എം. പി. വീരേന്ദ്രകുമാർ എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അഡ്വ: ഇ. രാജഗോപാലൻ അനുസ്മരണ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ദേവദാസൻ, (റിട്ട. കെ.ഡി.സി. ബേങ്ക്), അരവിന്ദാക്ഷൻ (റിട്ട: പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്), സഹോദരങ്ങൾ : പത്മനാഭൻ, വാസു, വിജയൻ, ജാനകി.

എം. എൽ. എ. മാരായ കെ. ദാസൻ, എ. കെ. ശശീന്ദ്രൻ, ഇ. കെ. വിജയൻ, നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, മുൻ എം. എൽ. എ. പി. വിശ്വൻ, എൻ. സി. പി. നേതാക്കളായ മുക്കം മുഹമ്മദ്, പി. സുധാകരൻ, പി. ചാത്തപ്പൻ, കെ. ടി. എം. കോയ, വിവിധ കക്ഷി നേതാക്കളായ യു. രാജീവൻ, സി. വി. ബാലകൃഷ്ണൻ, വായനാരി വിനോദ്, കെ. കെ. മുഹമ്മദ്, മനയത്ത് ചന്ദ്രൻ, കെ. ശങ്കരൻ, പി. ചന്തു തുടങ്ങിയവർ പരേതന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. സഞ്ചയനം ബുധനാഴ്ച