KOYILANDY DIARY

The Perfect News Portal

എല്‍ഡിഎഫ് രാപ്പകല്‍ സമരം ഇന്ന്

കോഴിക്കോട് > നോട്ടുകള്‍ അസാധുവാക്കി ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കും സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനുമെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ വ്യാഴാഴ്ച രാപ്പകല്‍ സമരം നടത്തും. കോഴിക്കോട് കോര്‍പറേഷന്‍ കേന്ദ്രത്തിലും ഏഴ് മുന്‍സിപ്പല്‍ കേന്ദ്രങ്ങളിലും 70 പഞ്ചായത്ത് കേന്ദ്രങ്ങളിലും രാവിലെ 10മുതല്‍ 25ന് രാവിലെ 10വരെയാണ് ധര്‍ണ.

നഗരത്തില്‍ സിറ്റി കമ്മിറ്റി നേതൃത്വത്തില്‍ ആദായ നികുതി ഓഫീസിന് മുന്നിലാണ് ധര്‍ണ. സഹകര ബാങ്കുകള്‍ക്ക് നോട്ട് വിനിമയം നിഷേധിച്ച വിഷയത്തില്‍ പ്രധാനമന്ത്രിയെ കാണാന്‍ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ വ്യാഴാഴ്ച ജില്ലയില്‍ കരിദിനം ആചരിക്കുമെന്ന് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് അറിയിച്ചു. എല്ലാ സമര കേന്ദ്രങ്ങളിലും വൈകിട്ട് പ്രകടനം സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *