KOYILANDY DIARY

The Perfect News Portal

ഇ​ല​ക്​​ട്രി​ക്​ ഓ​​ട്ടോ​ക​ള്‍ സര്‍​വ്വീ​സ്​ ന​ട​ത്തു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശക്തം

കോ​ഴി​ക്കോ​ട്​: ഇ​ല​ക്​​ട്രി​ക്​ ഓ​​ട്ടോ​ക​ള്‍ ന​ഗ​ര​ത്തി​ല്‍ സ​ര്‍​വ്വീസ്​ ന​ട​ത്തു​ന്ന​തി​നെ​തി​രെ ഒ​രു വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്​​റ്റാ​ന്‍​ഡി​ന്​ മു​ന്നി​ല്‍ സം​ഘ​ര്‍​ഷ​ത്തി​ന്​ കാ​ര​ണ​മാ​യി.

രോ​ഗി​ക​ളു​ള്‍​പ്പെ​ടെ യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ല്‍ പെ​ട്ടു. ഇ​ല​ക്​​ട്രി​ക്​ ഓ​​ട്ടോ​ക്കാ​ര്‍​ക്ക്​ സം​ര​ക്ഷ​ണം ന​ല്‍​കാ​നു​ള്ള പൊ​ലീ​സ്​ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. രാ​വി​ലെ പ​ത്ത​ര​യോ​ടെ തു​ട​ങ്ങി​യ സ​മ​രം ഉ​ച്ച​ക്ക്​ ര​ണ്ടു​ മ​ണി വ​രെ നീ​ണ്ടു.

പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന്​ വി​വി​ധ ഓ​​ട്ടോ​തൊ​ഴി​ലാ​ളി യൂ​നി​യ​ന്‍ പ്ര​തി​നി​ധി​ക​ളു​മാ​യി ട്രാ​ഫി​ക്​ അ​സി. ക​മീ​ഷ​ണ​ര്‍ ബി​ജു​രാ​ജ്​ ച​ര്‍​ച്ച ന​ട​ത്തി. നി​ല​വി​ല്‍ ന​ഗ​ര​ത്തി​ല്‍ ന​ട​ത്തു​ന്ന സാ​ധാ​ര​ണ ഓ​​ട്ടോ​ക​ള്‍​ക്ക്​ അ​നു​വ​ദി​ച്ച പോ​ലെ സി.​സി പെ​ര്‍​മി​റ്റു​ക​ള്‍ അ​നു​വ​ദി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി.

Advertisements

ജ​നു​വ​രി പ​ത്തി​ന​കം ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​വും. അ​തു​ ക​ഴി​ഞ്ഞ്​ ന​ഗ​ര​ത്തി​ല്‍ മ​റ്റു ഓ​​ട്ടോ​ക​ളോ​ടൊ​പ്പം സ​ര്‍​വി​സ്​ ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കു​മെ​ന്ന ഉ​റ​പ്പി​ല്‍ ത​ല്‍​ക്കാ​ലം പ്ര​ശ്​​നം അ​വ​സാ​നി​ച്ചു.

ഇ​ല​ക്​​ട്രി​ക്​ ഓ​​ട്ടോ​ക​ളെ ലൈ​നി​ല്‍ പാ​ര്‍​ക്ക്​ ചെ​യ്​​ത്​ സ​ര്‍​വി​സ്​ ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​​ എ.ഐ.ടി.യു.സി ,ഐ.​എ​ന്‍.​ടി.​യു.​സി, എ​സ്.​ടി.​യു, ബി.​എം.​എ​സ്​ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. സം​ഘ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ന​ട​ക്കാ​വ്​ സി.​ഐ ബി​ശ്വാ​സി​‍െന്‍റ കാ​ലി​ല്‍ ഓ​​ട്ടോ ക​യ​റി.

പ്ര​തി​ഷേ​ധ​ത്തി​‍െന്‍റ ഭാ​ഗ​മാ​യി മാ​വൂ​ര്‍ റോ​ഡി​ല്‍ ഇ​രു​വ​ശ​വും ഓ​​ട്ടോ​ക​ള്‍ നി​ര്‍​ത്തി​യി​ട്ടു. ര​ണ്ടു​ ത​വ​ണ തൊ​ഴി​ലാ​ളി​ക​ള്‍ ന​ഗ​ര​ത്തി​ല്‍ പ്ര​ക​ട​നം ന​ട​ത്തി. സ​ര്‍​ക്കാ​റി​‍െന്‍റ അം​ഗീ​കാ​ര​മു​ള്ള ഇ​ല​ക്​​ട്രി​ക്​ ഓ​​ട്ടോ​ക​ളെ ത​ട​യാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു​ പൊ​ലീ​സ്.

പ​ല ത​വ​ണ ഇ​ല​ക്​​ട്രി​ക്​ ഓ​​ട്ടോ​ക​ള്‍ ന​ഗ​ര​ത്തി​ല്‍ സ​ര്‍​വി​സ്​ ന​ട​ത്താ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന്​ പി​ന്മാ​റേ​ണ്ടി വ​രു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം പൊ​ലീ​സു​മാ​യി ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​യെ തു​ട​ര്‍​ന്നാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ഇ​ല​ക്​​ട്രി​ക്​ ഓ​​ട്ടോ​ക​ള്‍ വീ​ണ്ടും ന​ഗ​ര​ത്തി​ല്‍ സ​ര്‍​വി​സ്​ ന​ട​ത്താ​ന്‍ എ​ത്തി​യ​ത്. എ​ഴു​പ​തോ​ളം ഓ​​ട്ടോ​ക​ളാ​ണ്​ ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *