KOYILANDY DIARY

The Perfect News Portal

അർധ അതിവേഗ റെയിൽ പാതയ്ക്കെതിരേ ജനകീയ സമിതി സമരം ശക്തമാക്കുന്നു

എലത്തൂർ: അർധ അതിവേഗ റെയിൽ പാതയ്ക്കെതിരേ ജില്ലാ കെ-റെയിൽ വിരുദ്ധ ജനകീയ സമിതി സമരം ശക്തമാക്കുന്നു. പദ്ധതിയുടെ സർവേ തടയാൻ കാട്ടിലപ്പീടികയിൽ നടന്ന ജനകീയ കൺവെൻഷൻ തീരുമാനിച്ചു. പാത കടന്നു പോകുന്ന മേഖലയിലെ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ 16-ന് ധർണ നടത്തും. ഒക്ടോബർ 16 മുതൽ 18 വരെ അഴിയൂർ മുതൽ കോഴിക്കോട് വരെ പദയാത്ര നടത്തും.

ജില്ലാ കെ-റെയിൽ വിരുദ്ധ ജനകീയസമിതി ജനറൽ കൺവീനർ രാമചന്ദ്രൻ വരപ്രത്ത് ഉദ്ഘാടനം ചെയ്തു. ടി.ടി. ഇസ്മായിൽ അധ്യക്ഷനായി. പി.എം. ശ്രീകുമാർ, ഷീജ അലീക്കൽ, സി.കെ. രാജലക്ഷ്മി, മുസ്തഫ ഒലീവ്‌, ശ്രീജ കണ്ടിയിൽ, പി.കെ. സഹീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *