KOYILANDY DIARY

The Perfect News Portal

അവാർഡ് ജേതാക്കൾക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: അനൗസർമാരുടെ സംഘടനയായ വോയ്‌സ് ആർട്ടിസ്റ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അവാർഡ് ജേതാക്കൾക്ക് സ്വീകരണം നൽകി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം.ജി ബൽരാജ്, കേരള സാഹിത്യ സമിതി അവാർഡ് നേടിയ കെ മഞ്ജുളമാല (മാതൃഭൂമി) എന്നിവർക്കാണ് സ്വീകരണം നൽകിയത്. റഷീദ് പാലേരി പരിപാടി ഉദ്ഘാടനം ചെയ്തു. വിജി ചീക്കിലോട് അധ്യക്ഷത വഹിച്ചു. സീനിയർ അനൗൺസർ കാഞ്ചന കോഴിക്കോട് അവാർഡ് ജേതാക്കൾക്ക് ഉപഹാരങ്ങൾ നൽകി. അശോകൻ ആലപ്രത്ത്, ശശി കരുന്തോറ, മനോജ് കോട്ടക്കൽ, അഞ്ജന പാവങ്ങാട്, നിഷ വടകര, മനോജ് പാലങ്ങാട്, അനിൽ കോഴിക്കോട്, രാജശ്രീ കൃഷ്ണദാസ്, സബിത വെളളിമാടുകുന്ന്, കെ.രേഷ്മ എന്നിവർ സംസാരിച്ചു. ടോമി താമരശ്ശേരി സ്വാഗതവും കെ. രമേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *