KOYILANDY DIARY

The Perfect News Portal

രാജസ്ഥാനി പ്രതിമകൾക്ക് വെളിച്ചമേകാൻ സോളാർ വെളിച്ചം കത്തിതുടങ്ങി

കൊയിലാണ്ടി: വർഷങ്ങളായി ദേശീയ പാതയോരത്ത് പൂക്കാട് പ്രതിമകൾ നിർമ്മിച്ച് വിൽപ്പന നടത്തി ഉപജീവനം നടത്തുന്ന രാജസ്ഥാനി കുടുംബത്തിന്‌ ഇനിമുതൽ സോളാർ വെളിച്ചമേകും. ഇവിടെ പാതയോരത്ത് ഷെഡ്ഡ്കളിലാണ് ഇവരുടെ താമസം. വൈദ്യതി ലഭ്യമല്ലാത്തതിനാൽ രാത്രിയാവുന്നതേടെ ഇരുട്ടിലാവുന്ന ഇവർ കടുത്ത ബുദ്ധിമുട്ടിലാണ്. ഇക്കാലമത്രയും ജീവിച്ചു വരുന്നത്. അഞ്ച് കുടുംബങ്ങളിലായി 26 കുട്ടികൾ ഇവിടെ താമസിക്കുന്നുണ്ട്. ഒരു സന്നദ്ധ സംഘടന ഈ കുടുംബത്തോടൊപ്പം സംഘടിപ്പിച്ച ചടങ്ങിലാണ്. എം. എൽ. എ.യോട് ഇവിടുത്തെ കുട്ടികൾ വെളിച്ചമില്ലായ്മയെക്കുറിച്ച് പറഞ്ഞത്. ഇതിന് പരിഹാരമായാണ് എം. എൽ. എ. സോളാർ വെളിച്ചമെത്തിച്ച്. 21 കുട്ടികൾ സമീപത്തെ വിവിധങ്ങളായ സ്‌കൂളുകളിൽ പഠിക്കുന്നുണ്ട്. ഇനി ഹോംവർക്ക് ചെയ്തില്ലെന്ന് പറഞ്ഞ് ടീച്ചർക്ക് ശകാരിക്കാൻ കഴിയില്ലെന്നായിരുന്നു വെളിച്ചമെത്തിയതോടെ കുട്ടികളുടെ കമന്റ്. അനർട്ടിന്റെ േോഴിക്കോട് ജില്ലാ ഓഫീസ് വഴിയാണ്. സോളാർ വിളക്കുകൾ എത്തിച്ചത്. രണ്ട് ലൈറ്റും ഒരു ഫാനുമാണ് ഓരോ കുടുംബത്തിനും ലഭ്യമായിട്ടുണ്ടത്. ഷാർജയിൽ പഠിക്കുന്ന വൃന്ദ മോഹൻ എന്ന വിദ്യാർത്ഥിയാണ് പദ്ധതിയുടെ സ്‌പോൺസർ. പദ്ധതിയുടെ സ്വച്ച് ഓൺ കർമ്മം എം. എൽ. എ. നിർവ്വഹിച്ചു. കുറേ കെട്ടിടങ്ങളും കുറേ കെട്ടിടങ്ങളും റോഡുകളുമല്ല ഒരു സമൂഹം വികസിച്ച് എന്ന പറയാനാവുക ാെരു പ്രദേശത്തെ ദുർബലരായ ജന വിഭാഗത്തിന്റെ ജീവിതനിലവാരത്തെ ആശ്രയിച്ചിരിക്കുമെന്ന് എം. എൽ. എ. പറഞ്ഞു. ചടങ്ങിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് അധ്യക്ഷനായിരുന്നു. സി. കെ. ചന്ദ്‌ബോസ് (അനർട്ട് പ്രോഗ്രാം ഓഫീസർ കോഴിക്കോട്) പ്രൊജക്ട് വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജ പി. വി. സ്വാഗതവും, പി. കെ. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ശാലിനി ബാലകൃഷ്ണൻ, ഷീബ വരേക്കൽ, വീർവീട്ടിൽ മോഹനൻ, അഫ്‌സ, പ്രസീത് കുമാർ, എൻ സേഖരൻ, പി. കെ. ഷെറീന, മാടഞ്ചേരി സത്യനാഥൻ, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *