KOYILANDY DIARY

The Perfect News Portal

അനധികൃത മദ്യവില്‍പന സംഘത്തെ പിടികൂടാന്‍ സഹായിച്ച സ്ത്രീക്ക് മര്‍ദനവും അപമാനവും

ഡല്‍ഹി: അനധികൃത മദ്യവില്‍പന സംഘത്തെ പിടികൂടാന്‍ പോലീസിനെയും ഡല്‍ഹി വനിതാ കമ്മീഷനെയും സഹായിച്ച സ്ത്രീക്ക് മര്‍ദനവും അപമാനവും. ഇവരെ മര്‍ദിക്കുകുയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. നഷാ മുക്തി പഞ്ചായത്തിലെ വനിതാ അംഗമാണ് അപമാനത്തിന് ഇരയായത്. പ്രദേശത്തെ മറ്റു സ്ത്രീകള്‍ ചേര്‍ന്നാണ് ഇവരെ ആക്രമിച്ചത്. നരേലയിലെ ജെ ജെ ക്ലസ്റ്ററിലാണ് സംഭവം.

ഡിസംബര്‍ ആറിനായിരുന്നു ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നരേലയില്‍ പോലീസ് റെയ്ഡ് നടത്തിയത്. മുന്നൂറുകുപ്പി മദ്യം ഒരു വീട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു. നരേലയിലെ മദ്യമാഫിയയെ കുറിച്ച്‌ ഇന്നലെയാണ് ഇവര്‍ വനിതാ കമ്മീഷന് വിവരങ്ങള്‍ നല്‍കിയത്. ശേഷം ഇന്ന് 25ഓളം ആളുകള്‍ ചേര്‍ന്ന് ഇവരെ ഇരുമ്ബുദണ്ഡുകള്‍ കൊണ്ട് മര്‍ദിക്കുകയായിരുന്നെന്നു. ഇവരെ നഗ്നയാക്കി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. പ്രദേശത്തെ ചില കുറ്റവാളികള്‍ ചേര്‍ന്ന് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായി ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ അറിയിച്ചു.

സ്ത്രീയെ സംരക്ഷിക്കാന്‍ പോലീസ് ഒന്നും ചെയ്തില്ലെന്നും സ്വാതി ആരോപിച്ചു. തന്നെ ആക്രമിച്ചവരെ കുറിച്ച്‌ സ്ത്രീ പറയുന്ന വീഡിയോ ട്വിറ്ററില്‍ സ്വാതി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞെട്ടിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണ് സംഭവമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചു. വിഷയത്തില്‍ ലെഫ്. ഗവര്‍ണര്‍ ഇടപെടണമെന്നും മദ്യമാഫിയയുമായി രഹസ്യധാരണയില്‍ പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്നും കേജ്രിവാള്‍ ആവശ്യപ്പെട്ടു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *