KOYILANDY DIARY

The Perfect News Portal

അനധികൃത കച്ചവടക്കാര്‍ക്കെതിരേ റെയില്‍വേയുടെ മിന്നല്‍ പരിശോധന

കോഴിക്കോട്: തീവണ്ടിയിലെ അനധികൃത കച്ചവടക്കാര്‍ക്കെതിരേ റെയില്‍വേയുടെ മിന്നല്‍ പരിശോധന. നാലുപേരെ പിടികൂടി. ഇവരെ കോടതിനടപടികള്‍ക്കായി റെയില്‍വേ സംരക്ഷണസേനയ്ക്ക് കൈമാറി.

റെയില്‍വേ ചീഫ് കമേഴ്സ്യല്‍ ഇന്‍സ്പെക്ടര്‍ ശ്യാം ശശിധരന്റെ നേതൃത്വത്തിലായിരുന്നു കോഴിക്കോടു മുതല്‍ തിരൂര്‍ വരെയുള്ള പരിശോധന. അനധികൃത കച്ചവടം നടത്തുന്നവരെ പിടിച്ചാല്‍ 2000 രൂപ പിഴയീടാക്കി വിടുകയാണ് പതിവ്. അതിനു പിന്നാലെ വീണ്ടും കച്ചവടം തുടരുന്നതു ശ്രദ്ധയില്‍പ്പെട്ടതിനാലാണ് കോടതി നടപടികളിലേക്കു കടക്കാന്‍ തീരുമാനിച്ചത്.

റെയില്‍വേ അധികാരികളുടെ അറിവോ അനുമതിയോ ഇല്ലാതെ തീവണ്ടിക്കുള്ളില്‍ കച്ചവടം നടത്തുന്നവരെക്കുറിച്ച്‌ പരാതികള്‍ കൂടിയ സാഹചര്യത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഒരു പരിശോധനയും നടത്താതെയാണ് ഇത്തരക്കാര്‍ ഭക്ഷണ സാധനങ്ങള്‍ യാത്രക്കാര്‍ക്ക് വില്‍ക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *