KOYILANDY DIARY

The Perfect News Portal

അധ്യാപിക മര്‍ദ്ദിച്ച വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

പത്തനംതിട്ട: ക്ലാസില്‍ ശബ്ദമുണ്ടാക്കിയെന്ന പേരില്‍ അധ്യാപിക മര്‍ദ്ദിച്ച വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍. കോഴഞ്ചേരി മാര്‍ത്തോമ എച്ച്‌.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അദിത്യയ്ക്കാണ് അധ്യാപികയുടെ മര്‍ദ്ദനമേറ്റത്. ക്ലാസില്‍ അനാവശ്യമായി ഒച്ചവെച്ചന്ന പേരില്‍ വിദ്യാര്‍ഥിനിയെ അധ്യാപിക ശിക്ഷിക്കുകയായിരുന്നു.

ആദ്യം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടി ഇപ്പോള്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ കൂട്ടി അവശനിലയിലാവുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയശേഷം എന്നാല്‍ വീട്ടില്‍ എത്തിയെങ്കിലും വേദന കൂടിയതുമൂലം ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ സ്കൂള്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ല. അധ്യാപികയ്ക്കെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധിക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *