KOYILANDY DIARY

The Perfect News Portal

അധികനികുതി ചുമത്തിയ വ്യാപാരി ആത്മഹത്യചെയ്ത സംഭവത്തില്‍ നാളെ വ്യാപാരികളുടെ കടയടപ്പ് സമരം

കൊച്ചി: വാണിജ്യ നികുതി വകുപ്പ് അധികനികുതി ചുമത്തിയതില്‍ വ്യാപാരി ആത്മഹത്യചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് നാളെ വ്യാപാരികളുടെ കടയടപ്പ് സമരം.അമ്പലപ്പുഴ ചിത്ര സ്റ്റോഴ്സ് ഉടമ ആര്‍ ശ്രീകുമാറാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് കടകള്‍ അടച്ച് വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുക. വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം. 16 ലക്ഷത്തിന്റെ നികുതി അടയ്ക്കാന്‍ വാണിജ്യ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് കടയുടമ കടയ്ക്കുള്ളില്‍ ആത്മഹത്യചെയ്ത.