സ്‌കൂള്‍ കായികമേള: സി.ടി നിധീഷിന് റെക്കോര്‍ഡോടെ സ്വര്‍ണം
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ സി.ടി. നിധീഷിന് റെക്കോര്‍ഡോടെ സ്വര്‍ണം. അഞ്ചു കിലോമീറ്റര്‍ നടത്തത്തിലാണ് നിധീഷ് സ്വര്‍ണം നേടിയത്. പറളി എച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ് നിധീഷ്.
ജൂണിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാടിന്റെ സാന്ദ്ര സുരേന്ദ്രനും റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച സമയത്തിലാണ് സാന്ദ്രയുടെ നേട്ടം.