സ്നേഹ വീട് കൈമാറി

കൊയിലാണ്ടി: സ്നേഹ വീട് കൈമാറി. സി.പി.ഐ.എം കാപ്പാട് ലോക്കൽ കമ്മറ്റി തിരുവങ്ങൂർ മണ്ണാറത്താഴെ സജിനിക്കും, കുടുംബത്തിനും വേണ്ടി നിർമ്മിച്ച സ്നേഹവീട് സി. പി. ഐ. എം കേന്ദ്ര കമ്മററി അംഗവും, കിസാൻ സഭാ അഖിലേന്ത്യാ ജോ: സെക്രട്ടറിയും, കർഷക സമരത്തിൻ്റെ മുന്നണി പോരാളിയുമായ വിജു കൃഷ്ണനാണ് കുടുംബത്തിന് കൈമാറിയത്. അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ വിജു കൃഷ്ണനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.


നിർമ്മാണ കമ്മററി കൺവീനർ പി കെ പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ടി. കെ. ചന്ദ്രൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ്, പി. സി. സതീഷ് ചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, ശബ്ന ഉമ്മാരിയിൽ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. നൗഫൽ സ്വാഗതവും, പി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.


