സ്കൂള്‍ കായികമേള:ബിബിന്‍ ഇരട്ട സ്വര്‍ണം

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കോതമംഗലം മാര്‍ബേസില്‍ സ്കൂളിലെ ബിബിന്‍ ജോര്‍ജ് ഇന്ന് ഇരട്ട സ്വര്‍ണം കരസ്ഥമാക്കി. ആദ്യ ദിനം അയ്യായിരം മീറ്ററില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ബിബിന്‍ ഇന്ന് 1500 മീറ്ററിലും പൊന്നണിഞ്ഞു. 800 മീറ്ററിലും ബിബിന്‍ മത്സരിക്കുന്നുണ്ട്. ഇതുകൂടി സ്വര്ണമായാല് ഹാട്രിക്ക് ട്രിപ്പിള്‍ എന്ന ബഹുമതിക്ക് ബിബിന്‍ ഉടമയാകും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും 800, 1500, 3000 മീറ്ററുകളില്‍ ബിബിന്‍ സ്വര്‍ണം നേടിയിരുന്നു.
