KOYILANDY DIARY.COM

The Perfect News Portal

മരിച്ചുവെന്ന് വിധിയെഴുതിയ വീട്ടമ്മയ്ക്ക് മോര്‍ച്ചറിയില്‍ പുതുജീവന്‍

തിരുവനന്തപുരം: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സ്ത്രീയെ ഫ്രീസറിലേക്ക് മാറ്റുന്നതിനിടെ ശ്വസിക്കുന്നതായി കണ്ടെത്തി. ഇടുക്കി വണ്ടമന്മേട്ടിലാണ് സംഭവം. തുടര്‍ന്ന് ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വണ്ടന്മേട് പുതുവല്‍ രത്തിന വിലാസം മുനി സ്വാമിയുടെ ഭാര്യ രത്നം (51) നെയാണ് മരിച്ചെന്നു കരുതി ബന്ധുക്കള്‍ ഫ്രീസറിലേക്ക് മാറ്റിയത്.

രത്നമ്മ മഞ്ഞപ്പിത്തം ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ മാസങ്ങളോളം മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരളും വൃക്കയുമെല്ലാം തകരാറിലായതിനാല്‍ രക്ഷപെടാന്‍ സാദ്ധ്യതയില്ലെന്ന് ഡോക്ടമാര്‍ വിധിയെഴുതി. പിന്നീട് ബന്ധുക്കളുടെ ആവശ്യപ്രകാരം ഡിസ്ചാര്‍ജ്ജ് ചെയ്തു. ആറുമണിക്കൂറില്‍ കൂടുതല്‍ ജിവച്ചിരിക്കില്ലെന്ന് അറിയച്ചതിനെ തുടര്‍ന്ന് ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സില്‍ വണ്ടന്മേട്ടിലേക്ക് കൊണ്ടു വന്നു.

ഇവിടെയെത്തിച്ച രത്നമ്മയെ ഫ്രീസറിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇവിടെയെത്തിയ ആളുകളിലൊരാള്‍ ഫ്രീസറില്‍ കിടന്ന ശരീരം അനങ്ങുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ വിവരം അറിയിച്ചത് അനുസരിച്ച്‌ വീട്ടിലെത്തിയ പൊലീസാണ് രത്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!