KOYILANDY DIARY

The Perfect News Portal

ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ നിയമിതയായി

ലണ്ടന്‍ : ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സിന്റെ മന്ത്രിസഭയില്‍ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ നിയമിതയായി. ആദ്യമായിയാണ് ഒരു ഇന്ത്യന്‍ വംശജ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയതന്ത്രത്തിന് വേണ്ടി വാദിക്കുന്നവരില്‍ പ്രമുഖയാണ് പ്രീതി പട്ടേല്‍. 2016 മുതല്‍ 2017 വരെ ബ്രിട്ടന്റെ അന്താരാഷ്ട്ര വികസന സെക്രട്ടറിയായി സേവനമനുഷ്ടിച്ച പ്രീതി 2017 ല്‍ സ്ഥാനമൊഴിഞ്ഞിരുന്നു. ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ഇസ്രയേല്‍ രാഷ്ട്രീയ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നായിരുന്നു രാജി.

യൂറോപ്യന്‍ വിരുദ്ധ നിലപാടുകളിലൂടെയും സ്വവര്‍ഗ വിവാഹത്തിനെതിരായ നിലപാടുകളിലൂടെയും മാധ്യമ ശ്രദ്ധ നേടിയ പ്രീതി കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളാണ്. ഡേവിഡ് കാമറൂണ്‍ മന്ത്രിസഭയില്‍ 2015ലും 2017ലും സഹമന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *